പാദഫലങ്ങളില്‍ ഞെട്ടിച്ച് ‘കേരള ഓഹരി’! ഡിവിഡന്റും ലയനവും ഹൈലൈറ്റ്; പുതിയ ലക്ഷ്യവില അറിയാം

ലയനം, ലാഭവിഹിതം, മികച്ച പ്രവര്‍ത്തന ഫലം... മനം കവര്‍ന്ന് മലയാളികളുടെ സ്വന്തം അസ്റ്റര്‍ ഡിഎം. വിദഗ്ധരുടെ പ്രവചനങ്ങളും ശ്രദ്ധേയം. നാലാം പാദഫലങ്ങളും ഹൈലൈറ്റുകളും അറിയാം.
മലയാളിയായ ആസാദ് മൂപ്പന്‍ 1987-ല്‍ സ്ഥാപിച്ച ഒരു ഇന്ത്യന്‍ ആരോഗ്യ സംരക്ഷണ കമ്പനിയാണ് അസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍. ബംഗളൂരുവിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും മലയാളികളെ സംബന്ധിച്ച് ഒരു കേരള സ്ഥാപനമാണിത്. 2024 ല്‍ ജിസിസി ബിസിനസ് വേര്‍പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമായി.
കേരളത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു മെഡിക്കല്‍ സംരംഭമാണിത്. 2001 ല്‍ കോഴിക്കോട് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (മിംസ്) സ്ഥാപിച്ചുകൊണ്ടാണ് ഇന്ത്യന്‍ വിപണികളിലേയ്ക്ക് ആസാനദ് മൂപ്പന്‍ കടന്നത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി പോലുള്ള പ്രധാന സൗകര്യങ്ങളും ഇന്നു പ്രവര്‍ത്തിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിലും, നിക്ഷേപകര്‍ക്കിടയിലും ശ്രദ്ധ നേടുകയാണ് അസ്റ്റര്‍.ക്യൂ4 ഹൈലൈറ്റ്

2026 മാര്‍ച്ച് 31 അവസാനിച്ച നാലാംപാദത്തില്‍ അസ്റ്ററിന്റെ ഏകീകൃത അറ്റാദായം 153.58 കോടിയാണ്. ഇത് മുന്‍ വര്‍ഷം നാലാംപാദത്തില്‍ രേഖപ്പെടുത്തിയ 85.54 കോടി അറ്റാദായത്തേക്കാള്‍ 80% വര്‍ധനയെ സൂചിപ്പിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരുമാനം പാദത്തില്‍ 1,182.38 കോടിയാണ്. ഇത് മുന്‍വര്‍ഷം സമാന കാലയളവിലെ 1,000.34 കോടിയേക്കാള്‍ 18% കൂടുതലാണ്. പ്രവര്‍ത്തന എബിറ്റഡ (കോഴിക്കോട് ഫെസിലിറ്റി ഒഴികെ) വാര്‍ഷികാടിസ്ഥാനത്തില്‍ 31% ഉയര്‍ന്ന് 253 കോടിയായി. മാര്‍ജിന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 19.3% നിന്ന് 21.7% ആയി മെച്ചപ്പെട്ടു.

പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍
  • ഇന്‍ പേഷ്യന്റുകളില്‍ നിന്നുള്ള ശരാശരി വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 9% ഉയര്‍ന്ന് 1,25,234 രൂപയായി.
  • രോഗികളുടെ ആകെ എണ്ണം 15% കൂടി. ഇന്‍പേഷ്യന്റ് വര്‍ധന 7%, ഔട്ട്‌പേഷ്യന്റ് വര്‍ധന 8%.
  • മെഡിക്കല്‍ വാല്യൂ ട്രാവല്‍ (എംവിടി) വരുമാനം വര്‍ഷം തോറും 41% കുതിച്ചു. കേരള ക്ലസ്റ്ററിനെറ 51% കുതിപ്പാണ് ഇതിനു കാരണം.
  • അസറ്ററിന്റെ ലാബ് ബിസിനസ് വര്‍ഷം തോറും 18% വളര്‍ച്ച കൈവരിച്ചു. പ്രവര്‍ത്തന എബിറ്റഡയും 181% വര്‍ധിച്ചു.
പ്രധാന പ്രഖ്യാപനങ്ങള്‍

ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡുമായുള്ള (ക്യുസിഐഎല്‍) ലയനമാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ലയനം ട്രാക്കില്‍ തന്നെ തുടരുന്നു, 2026- 27 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. ലയനത്തെ 96.68% ഓഹരിയുടമകളും അംഗീകരിച്ചു.ലയനം കഴിയുന്നതോടെ, സംയോജിത സ്ഥാപനത്തിന് 28 നഗരങ്ങളിലെ 39 ആശുപത്രികളും, 10,623 കിടക്ക ശേഷിയും ഉണ്ടാകും. 4,445 കിടക്കകളുടെ അധിക പൈപ്പ്ലൈനാണ് അസ്റ്ററിന് നേട്ടമാകുക. പ്ലാറ്റ്ഫോം സമീപഭാവിയില്‍ 15,500 കിടക്കകള്‍ ലക്ഷ്യം വയ്ക്കുന്നു. ഇതോടെ ഇന്ത്യയിലെ മികച്ച മൂന്ന് ആരോഗ്യ സംരക്ഷണ ദാതാക്കളില്‍ ഒന്നായി അസ്റ്റര്‍ മാറും.

ബ്രൗണ്‍ഫീല്‍ഡ്, ഗ്രീന്‍ഫീല്‍ഡ് പദ്ധതികളുടെ മിശ്രിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 373 കിടക്കകള്‍ അധികമായി ചേര്‍ത്തിട്ടുണ്ട്.

മറ്റൊരു പ്രധാന പ്രഖ്യാപനം ഇടക്കാല ലാഭവിഹിതമാണ്. ഓഹരിയൊന്നിന് 3 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. റെക്കോര്‍ഡ് തീയതി 2026 ഏപ്രില്‍ 3 ആയിരുന്നു.

വിദഗ്ധരുടെ പ്രവചനങ്ങള്‍

700 രൂപ പിന്നിട്ട ഓഹരിക്ക് സമീപഭാവിയില്‍ 780 രൂപ വരെയാണ് വിദഗ്ധര്‍ ലക്ഷ്യം പ്രവചിക്കുന്നത്. ബുള്‍ സാഹചര്യത്തില്‍ പ്രവചനങ്ങള്‍ 840 വരെ നീളുന്നുണ്ട്. അതേസമയം തിരിച്ചടി നേരിട്ടാല്‍ ഓഹരി 580- 600 റേഞ്ചിലേയ്ക്ക് നീങ്ങിയേക്കാം. പ്രവചനങ്ങള്‍ നിലവിലെ ഓഹരി വിലയില്‍ 15% വരെ നേട്ടം സൂചിപ്പിക്കുന്നു. 620- 640 ലെവല്‍ നിലവിലെ പ്രധാന സപ്പോര്‍ട്ട് സോണുകളായി വിലയിരുത്തപ്പെടുന്നുണ്ട്. 680- 700 ലെവിലിന് മുകളില്‍ തുടരുന്നത് ബുള്‍ റണ്ണിന് വഴിവച്ചേക്കാം. മോട്ടിലാല്‍ ഓസ്വാള്‍, കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍, പ്രഭുദാസ് ലില്ലാധര്‍, യെസ് സെക്യൂരിറ്റീസ് തുടങ്ങി പ്രമുഖര്‍ എ്ല്ലാം അസ്റ്റര്‍ ഓഹരിയെ പിന്തുണയ്ക്കുന്നുണ്ട്.

അസ്റ്റര്‍ ഡിഎം: ഒറ്റനോട്ടത്തില്‍
  • നിലവിലെ ഓഹരി വില: 701 രൂപ
  • നിലവിലെ വിപണി മൂല്യം: 36,323 കോടി
  • 52 വീക്ക് ഹൈ/ ലോ: 732 രൂപ/ 497 രൂപ
  • സ്‌റ്റോക്ക് പിഇ: 89
  • ബുക്ക്‌വാല്യൂ: 88.3 രൂപ
  • ഡിവിഡന്റ്: 0.71%
  • ആര്‍ഒസിഇ: 11.4%
  • ആര്‍ഒഇ: 10.7%
  • മുഖവില: 10 രൂപ

Top News from last week.

Latest News

More from this section