Advertisement
Advertisement
Monday, November 16, 2026
Kerala

ചെസ് പ്രതിഭ ആരാധ്യയ്ക്ക് ജില്ലാ കലക്ടറുടെ അനുമോദനം

Advertisement
Advertisement

 

Advertisement

കണ്ണൂർ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡ റേറ്റഡ് അന്താരാഷ്ട്ര ചെസ് പ്രതിഭയായ ആരാധ്യ കൊമ്മേരിയെ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അനുമോദിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ആരാധ്യയുമായി കലക്ടർ ചെസ് കളിക്കുകയും ചെയ്തു. മൂന്ന് മിനിറ്റിനുള്ളിൽ ഏഴോളം നീക്കങ്ങൾ നടത്തിയ ആരാധ്യ ഒടുവിൽ കലക്ടർക്ക് ചെക്ക് നൽകി.

അഞ്ചരക്കണ്ടി ശ്രീപഥത്തിലെ രജനീഷ്–വീണ ദമ്പതികളുടെ മകളായ ആരാധ്യ മലേഷ്യയിൽ നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ അഞ്ച് സ്വർണവും ഒരു വെങ്കലവും നേടിയിട്ടുണ്ട്. അരീന കാൻഡിഡേറ്റ് മാസ്റ്റർ പദവിയും സ്വന്തമാക്കി.

Advertisement
Advertisement
Advertisement