കോലധരിയുടെ മരണം; നാട് തേങ്ങി

കണ്ണൂർ : അകാലത്തിൽ അസ്തമിച്ച അത്ഭുത പ്രതിഭയാണ് ഈ ലോകത്തോട് വിട പറഞ്ഞതളിപ്പറമ്പ്കോൾ തുരുത്തി സ്വദേശിയായ അശ്വന്ത് (27)പള്ളിക്കുന്ന് പുതിയതായി വാങ്ങിയ വീട്ടിലാണ് അശ്വന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ കോലധാരിയായിരുന്നു അശ്വന്ത്.കാട്ട്യത്തെ സൂരജിന്റെയും ജിഷയുടെയും മകനാണ്. അദ്വൈത് ഏക സഹോദരനാണ്. മൃതദ്ദേഹം കണ്ണൂർ ടൗൺ പൊലിസ് പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടക്കെ മലബാറിലെ തെയ്യ പ്രേമികളുടെ ഹൃദയം കവർന്ന കലാകാരനാണ് അശ്വന്ത്. മീൻ കുന്ന് ബപ്പിരിയൻ തെയ്യം, ചാൽ കളത്തിക്കാര് പരുത്തീ വീരൻ എന്നീ തെയ്യക്കോലങ്ങൾ കെട്ടി പ്രശസ്തനായ അശ്വന്തിന് സോഷ്യൽ മീഡയയിലും ഒരുപാട് ഫോളോവേഴ്സുണ്ട്.

Top News from last week.