കൊട്ടിയൂര്‍ ശിവക്ഷേത്ര സമഗ്ര വികസന പദ്ധതി ഉദ്ഘാടനം നാളെ

കണ്ണൂര്‍: കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം നാളെ നടക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 4.52 കോടി രൂപയും കിഫ്ബി ഫണ്ടില്‍നിന്ന് 5.45 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. മ്യൂസിയം, കെട്ടിടം, മാര്‍ക്കറ്റ്, ഗോശാല, ഊട്ടുപുര, കാര്‍ പാര്‍ക്കിംഗ്, ഡോര്‍മറ്ററി ആന്‍ഡ് ക്ലോക്ക് റൂം, ഓപണ്‍ തിയറ്റര്‍, ടിക്കറ്റ് കൗണ്ടര്‍, പില്‍ഗ്രിം ഷെല്‍ട്ടര്‍ തുടങ്ങിയവയാണ് പ്രധാന ഇടങ്ങള്‍. അമ്പലം പരിസരത്ത് ഫലകം അനാച്ഛാനത്തിന് ശേഷം കൊട്ടിയൂര്‍ നീണ്ടുനോക്കി ബാവലിപ്പുഴ പാലത്തിന് സമീപം പൊതുപരിപാടി നടക്കും.

 

Top News from last week.

Latest News

More from this section