Friday, October 9, 2026
Kerala

കോഴിക്കോട് വിമാനാപകട നഷ്ടപരിഹാര കേസ് അന്തിമ വാദം ഇന്ന് ,സുപ്രീം കോടതി സെപ്റ്റംബർ 9-ന് പരിഗണിക്കും

Advertisement
Advertisement

കോഴിക്കോട് വിമാനാപകട നഷ്ടപരിഹാര കേസ് അന്തിമ വാദം ഇന്ന് ,സുപ്രീം കോടതി സെപ്റ്റംബർ 9-ന് പരിഗണിക്കും

Advertisement

കോഴിക്കോട്: 2020 ആഗസ്റ്റ് 7-ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസുകൾ അന്തിമ വാദത്തിനായി സുപ്രീം കോടതി 2026 സെപ്റ്റംബർ 9-ന് പരിഗണിക്കും.

2020 ആഗസ്റ്റ് 7-ന് ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ 22 പേർ മരണപ്പെടുകയും 166 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരും പരിക്കേറ്റവരും സമർപ്പിച്ച നഷ്ടപരിഹാര കേസുകളാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമപോരാട്ടം

അപകടത്തിൽപ്പെട്ട യാത്രക്കാർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും മോണ്ട്രിയൽ കൺവെൻഷനും Carriage by Air Act, 1972-ഉം അനുശാസിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.

 

അപകടത്തിന് പിന്നാലെ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അടിയന്തര ധനസഹായവും പിന്നീട് നഷ്ടപരിഹാര തുകയും നൽകിയിരുന്നു. എന്നാൽ, അത് അന്താരാഷ്ട്ര നിയമപ്രകാരം യാത്രക്കാർക്കും അവരുടെ ആശ്രിതർക്കും ലഭിക്കേണ്ട നഷ്ടപരിഹാരമായില്ല എന്നാണ് ഹർജിക്കാരുടെ വാദം.

 

മോണ്ട്രിയൽ കൺവെൻഷൻ ഇന്ത്യയിൽ നിയമപരമായി പ്രാബല്യത്തിൽ വന്നിട്ടുള്ള സാഹചര്യത്തിൽ, വിമാനയാത്രയ്ക്കിടെ യാത്രക്കാരന് മരണമോ ശാരീരിക പരിക്കോ സംഭവിച്ചാൽ, അന്താരാഷ്ട്ര ഉടമ്പടിയുടെ വ്യവസ്ഥകൾക്കനുസൃതമായി നഷ്ടപരിഹാരം നൽകേണ്ട ബാധ്യത വിമാനക്കമ്പനിക്ക് ഉണ്ടോ എന്ന സുപ്രധാന നിയമപ്രശ്നമാണ് കേസിൽ ഉയരുന്നത്.

 

സുപ്രീം കോടതിയുടെ വിധി നിർണായകം

കോഴിക്കോട് വിമാനാപകടത്തിലെ ഇരകൾക്കും കുടുംബങ്ങൾക്കും നീതി ഉറപ്പാക്കുന്നതിനു പുറമെ, ഇന്ത്യയിലെ വിമാനാപകട നഷ്ടപരിഹാര നിയമത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള കേസാണിത്.

മോണ്ട്രിയൽ കൺവെൻഷന്റെ വ്യവസ്ഥകൾ പ്രകാരം വിമാനാപകട ഇരകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ പരിധിയും വിമാനക്കമ്പനികളുടെ നിയമപരമായ ബാധ്യതയും സംബന്ധിച്ച് സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് ഭാവിയിലെ വിമാനാപകട നഷ്ടപരിഹാര കേസുകൾക്കും നിർണായകമായിരിക്കും.

സുപ്രീം കോടതി മുമ്പാകെ നടക്കുന്ന അന്തിമ വാദത്തിൽ ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കൃഷ്ണൻ വേണുഗോപാൽ, ചിദമ്പരേഷ്, കോടോത് ശ്രീധരൻ, മുഹമ്മദ്‌ ആരിഫ് കെ പി, എ രഘുനാഥ്, സുൽഫികർ അലി പി എസ്, അബ്ദുൽ ജലീൽ യു കെ എന്നിവരാണ് ഹാജരാകുന്നത്.

വർഷങ്ങളായി തുടരുന്ന നിയമപോരാട്ടത്തിന് നിർണായകമായ വഴിത്തിരിവാകുന്ന സെപ്റ്റംബർ 9-ലെ സുപ്രീം കോടതി വാദം, കോഴിക്കോട് വിമാനാപകടത്തിലെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ്.

Advertisement
Advertisement
Advertisement
Advertisement
Advertisement