കണ്ണൂർ: ദീർഘകാലം ശ്രീ ഭക്തി സംവർദ്ധിനിയോഗം സെക്രട്ടറിയായിരുന്ന കെ പി പവിത്രന്റെ ചരമവാർഷിക ദിനം ആചരിച്ചു. സുന്ദര ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ കെ പി പവിത്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോൺമെൻ്റ് വിതരണം എസ്എൻഡിപി ദേവസം സെക്രട്ടറി അരയാക്കണ്ടി സന്തോഷിന് നൽകി ആദരിച്ചു. ഭക്തിസം വർദ്ധിനിയോഗം പ്രസിഡൻറ് കെ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആത്മീയ ആചാര്യനും ശ്രീനാരായണീയനുമായ പുനലൂർ പ്രഭാകരൻ സ്വാമികൾ അനുസ്മരണ പ്രഭാഷണം നടത്തി ,യോഗം വൈസ് പ്രസിഡണ്ട് ടി കെ രാജേന്ദ്രൻ, ജ്ഞാനോദയോഗം പ്രസിഡൻറ് കെ സത്യൻ,കെ. പി ഭാഗ്യശീലൻ, ഭക്തിസം വർദ്ധിനിയോഗം സെക്രട്ടറി കെ. പി വിനോദ് കുമാർ സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു
രാവിലെ പയ്യാമ്പലത്ത് നടന്ന പുഷ്പാർച്ചനയിൽ ഭക്തിസം വർദ്ധിനി യോഗം ഭാരവാഹികളും ഡയറക്ടർമാരും, കുടുംബാംഗങ്ങളും പങ്കെടുത്തു .









