കൽപറ്റ: ഡി.സി.സി ട്രഷറര്‍ ആയിരുന്ന എന്‍ .എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. എന്‍ എം വിജയന്റെ പേരിലുള്ള കുടിശ്ശിക കെപിസിസി അടച്ചുതീര്‍ത്തു. ബത്തേരി ബാങ്കിലെ 60 ലക്ഷം കുടിശ്ശികയാണ് കെപിസിസി അടച്ചു തീര്‍ത്തത്. കുടിശ്ശിക അടച്ചില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് എന്‍. എം വിജയന്റെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു.









