കണ്ണൂർ: ഇന്ത്യയിൽ ആദ്യമായി ബി. ഐ എസ് നേടിയതിന്റ സിൽവർ ജൂബിലി ആഘോഷിക്കുന്ന കൃഷ്ണാ ജ്വൽസ് മാനേജിങ് പാർട്ണർ ഡോ: സി.വി .രവീന്ദ്രനാഥിനെ കേരള ഗോൾഡ് &സിൽവർ മെർച്ചെന്റ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി ആദരിച്ചു. കണ്ണൂർ
ജില്ലാ പ്രസിഡണ്ട് സി വി കൃഷ്ണദാസ്, ജില്ലാ ട്രഷറർ അബ്ദുൽ അസീസ്, കണ്ണൂർ ജില്ലാ സെക്രട്ടറി അനിൽ വി.പി. സംസ്ഥാന സെക്രട്ടറി മനോജ് കുമാർ, പ്രകാശ് ബാബു, ആഷിക് കാഞ്ഞിരോട്,പ്രതീഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൃഷ്ണ ജ്വൽസ് പാർട്ണർമാരായ സുധരവീന്ദ്രനാഥ്,എം പ്രമോദ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .









