കണ്ണൂർ കൃഷ്ണ ജ്വൽസിൽ നിന്ന് ഏഴരക്കോടിയോളം രൂപ തട്ടിയെന്ന പരാതിയിൽ അക്കൗണ്ടന്റിനെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ്. വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനത്താവളങ്ങൾക്കാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയത്. തട്ടിപ്പ് കേസിൽ ചിറക്കൽ കടലായി സ്വദേശിയായ കെ.സിന്ധുവിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ജ്വല്ലറിയുടെ കണക്കിൽ കൃത്രിമം കാട്ടി പണം തട്ടിയെന്നാണ് പരാതി.