സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി; ഉപഭോഗം കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരത്തിന് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ കടുത്ത മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡ് തോതിലാണ് വർധിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷമുള്ള സമയങ്ങളിലായിരിക്കും നിയന്ത്രണം വേണ്ടി വരികയെന്നാണ് ഔദ്യോഗിക അറിയിപ്പ്.

ദേശീയതലത്തിൽ വൈദ്യുതി ആവശ്യകത വൻതോതിൽ ഉയർന്നതോടെ പവർ എക്സ്ചേഞ്ചിലൂടെ  കെ.എസ്.ഇ.ബിക്ക് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയുടെ അളവിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് മഴ പൂർണ്ണമായും മാറിനിൽക്കുന്ന സാഹചര്യമാണുള്ളത്. ഇതേത്തുടർന്ന് മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് മാത്രം ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം അധികമായി ഉയർന്നേക്കുമെന്നാണ് കണക്കാക്കുന്നത്.
ഈ സാഹചര്യത്തിൽ, പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതെ വരികയാണെങ്കിൽ മാത്രമേ സംസ്ഥാനത്ത് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ രാത്രി സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കി സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.

Top News from last week.

Latest News

More from this section