കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം: കൊച്ചിയിൽ നിന്ന് ആഡംബര കപ്പൽ യാത്ര

കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ നാലിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഏപ്രിൽ മൂന്നിന് രാത്രി ഒൻപതിന് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ഏപ്രിൽ അഞ്ചിന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം. 4560 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റ് ചിലവുകൾ യാത്രക്കാർ സ്വന്തം നിലയിൽ വഹിക്കണം. കപ്പൽ യാത്രക്ക് പുറമെ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി എന്നിവിടങ്ങളും സന്ദർശിക്കുന്നുണ്ട്. ഏപ്രിൽ മൂന്നിന് സംഘടിപ്പിക്കുന്ന മൂന്നാർ യാത്രയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ : 9495403062, 9745534123.

Top News from last week.

Latest News

More from this section