ഇരിട്ടി :ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം. എട്ടു പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്നും പയ്യന്നൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഇരിട്ടി പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.









