വയനാട് സ്വകാര്യ ബസ് സമരക്കാർക്ക് മുന്നിലൂടെ നിറയെ യാത്രക്കാരുമായി കെഎസ്ആർടിസി;പിന്നാലെ സമരക്കാരുടെ കൂക്കിവിളി;

കൽപ്പറ്റ: വയനാട് ജില്ലയിലെ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു. സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഒരു ദിവസത്തെ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യയാത്രക്ക് ശേഷം ദിവസം മൂവായിരം രൂപയോളം വരുമാനം കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി വെക്കുമെന്നും ബസ് ജീവനക്കാരും ഉടമകളും പ്രഖ്യാപിച്ചിട്ടുണ്ട്.

സർവീസ് നിർത്തി വെക്കുന്നത് ആയി കാണിച്ച് ജില്ലയിലെ 280 സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പിന് ജി ഫോം നൽകി. സമരത്തിൻ്റെ ഭാഗമായി ബസ്ജീവനക്കാർ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കളക്ടറേറ്റ് മാർച്ചിനിടെ സമരക്കാർ കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ കൂക്കിവിളിച്ചു.

Top News from last week.