ഇനി ചില്ലറ തർക്കം വേണ്ട,ഡിജിറ്റൽ പേയ്മെന്റിലേക്ക് കടന്ന് കെ എസ് ആർ ടി സി

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഇനി മുതൽ ടിക്കറ്റ് തുക ഫോൺ പേയിലൂടെ നൽകാം. പുതിയ സംവിധാനം ബുധനാഴ്ച മുതൽ നിലവിൽ വരും.

ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് ടിക്കറ്റ് തുക നൽകേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിർവഹിക്കും.

Top News from last week.