മൂകാംബിക മഹാരഥോത്സവത്തിന് കെ.എസ്.ആര്‍.ടി.സി മൂകാംബിക പാക്കേജ്

മഹാരഥോത്സവത്തിന് മൂകാംബികയിലേക്ക് പാക്കേജ് ഒരുക്കി കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് മാര്‍ച്ച് 11 ന് രാത്രിഎട്ട്മണിക്ക് പുറപ്പെട്ടു 12 ന് പുലര്‍ച്ചെ മൂകാംബികയില്‍ എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ക്ഷേത്ര ദര്‍ശനത്തിനുശേഷം 6.30 ന് കുടജാദ്രിയിലേക്ക് തിരിക്കും. കുടജാദ്രി സന്ദര്‍ശിച്ച് മൂകാംബികയില്‍ തിരിച്ചെത്തി മഹാരഥോത്സവത്തില്‍ പങ്കെടുത്ത് സാലിഗ്രാം ക്ഷേത്രം, മധൂര്‍ ക്ഷേത്രം, അനന്തപുര ക്ഷേത്രം, ബേക്കല്‍ ഫോര്‍ട്ട് എന്നിവ സന്ദര്‍ശിച്ച് കണ്ണൂരിലേക്ക് മടങ്ങും. ഫെബ്രുവരി 20, മാര്‍ച്ച് ആറ് തീയതികളില്‍ മുരുഡേശ്വര്‍, ഫെബ്രുവരി 20 ന് മൂന്നാര്‍, ഫെബ്രുവരി 27 ന് വാഗമണ്‍ എന്നീ ഉല്ലാസ യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. അന്വേഷങ്ങള്‍ക്കും ബുക്കിങ്ങിനും ഫോണ്‍: 9497007857

Top News from last week.

Latest News

More from this section