നിരത്ത് കീഴടക്കാൻ കെഎസ്ആർടിസി; 143 പുത്തൻ ബസുകൾ ഇന്നു മുതൽ റോഡിൽ, അത്യാധുനിക സൗകര്യങ്ങൾ

തിരുവനന്തപുരം: പുത്തൻ ബസുകളുമായി നിരത്ത് കീഴടക്കാൻ ഒരുങ്ങുന്ന കെഎസ്ആർടിസിയുടെ 143 ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. വൈകീട്ട് 5.30ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് ആണ് ചടങ്ങ്. കെഎസ്ആർടിസിയിലെ സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും നടക്കും. ബിഎസ് 6 വിഭാഗത്തിലുള്ളതാണ് ബസുകൾ.

ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ലിങ്ക്,വോൾവോ, എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, എസി സീറ്റർ, മിനി ബസ് എന്നീ വിഭാഗത്തിലാണ് പുതിയ ബസുകൾ. വോൾവോയിൽ സഞ്ചരിക്കാൻ നടൻ മോഹൻലാലും എത്തും. ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചായിരിക്കും പുതിയ ലിങ്ക് സർവീസുകൾ. ദേശീയപതാകയുടെ കളർ തീമിൽ ഒരുക്കിയ ബോഡിയിൽ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസ്. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരുനിറത്തിലുള്ള ലെതർ സീറ്റുകളാണ്. ഓരോ സീറ്റിലും ചാർജർ, ഹാൻഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്.
സ്ലീപ്പർ ബസിലെ ബെർത്തിൽ എസി വെന്റ്, റീഡിങ് ലൈറ്റ്, മൊബൈൽ ഹോൾഡർ, പ്ലഗ് പോയിന്റ്, ബോട്ടിൽ ഹോൾഡർ, ലഗേജ് വയ്ക്കാനുള്ള സ്ഥലം, കർട്ടൻ എന്നിവയുണ്ട്. ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസിനും വ്യത്യസ്ത നിറമാണ്. എല്ലാബസിലും വൈഫൈ കണക്ഷൻ നൽകാവുന്ന ടിവിയും പുറത്തും അകത്തും കാമറകളുമുണ്ടാകും. ഫ്ലാഗ്ഓഫ് ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

Top News from last week.

Latest News

More from this section