കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിൽ ജൂൺ ഒന്നിന് ഗവർണർ ഉദ്ഘാടനം ചെയ്ത ആർട്ട് ഗാലറിയുടെ മറവിൽ വൻ തട്ടിപ്പെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ. ഗാലറി നിർമ്മിക്കാനും ഉദ്ഘാടനത്തിനും വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ചെങ്കിലും കേവലം തെയ്യക്കോലം മാത്രമാണ് യൂണിവേഴ്സിറ്റിയിൽ അവശേഷിക്കുന്നതെന്നും പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും വിഡ്ഢികളാക്കി നടന്ന തട്ടിപ്പിനെതിരെ കൃത്യമായ അന്വേഷണം ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകി.
ജൂൺ ഒന്നിന് ഗവർണർ ഉദ്ഘാടനം ചെയ്തു പോയ ആർട്ട് ഗാലറി ഇന്ന് പ്രവർത്തന ക്ഷമമല്ലെന്നും പൊതുജനത്തിന്റെ കണ്ണിൽ പൊടിയിട്ട് സാമ്പത്തിക തട്ടിപ്പ് നടത്താൻ തട്ടിക്കൂട്ടി നടത്തിയ ഉദ്ഘാടന മാമാങ്കമാണ് ആർട്ട് ഗാലറിയെന്നും കെ എസ് യു കുറ്റപ്പെടുത്തി.









