കെ ടി ബാബുരാജ് എഴുത്തു ജീവിതത്തിൻ്റെ നാലു പതിറ്റാണ്ടുകൾ

കല സാഹിത്യം എന്നിവയ്ക്കായുള്ള സാംസ്ക്കാരിക ഇടം Art Lit – Cultural Space എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ കെ ടി ബാബുരാജിൻ്റെ എഴുത്തു ജീവിതത്തിൻ്റെ നാലു പതിറ്റാണ്ടുകൾ പരിപാടി കണ്ണൂർ ശിക്ഷക് സദനിൽ സമുചിതമായി ആഘോഷിച്ചു. കെ ടി ബാബുരാജ് രചിച്ച മോസ്കോയിൽ നിന്നും ബത്ഫത്തനിലേക്കൊരു പാസഞ്ചർ തീവണ്ടി എന്ന ഓർമ്മകളുടെ പുസ്തകവും തനിയെ എന്ന കവിതാ സമാഹാരവും പ്രകാശനം ചെയ്യപ്പെട്ടു. ഡോ. ഏ കെ നമ്പ്യാർ, ഡോ.രാഘവൻപയ്യനാട്
എന്നിവർ ചേർന്ന് ഓർമ്മകളുടെ പുസ്തകവും, ആയിഷ ടീച്ചറും കേണൽ സുരേശൻ വി പി യും ചേർന്ന് തനിയെ എന്ന കാവ്യസമാഹാരവും പ്രകാശനം ചെയ്തു.ബാബുരാജിൻ്റെ സാഹിത്യ ജീവിതത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഡോ.പ്രശാന്ത് കൃഷ്ണൻ്റെ കാവ്യാലാപനത്തിൽ ആരംഭിച്ച പരിപാടിയിൽ ഡോ.എ കെ നമ്പ്യാർ, ഡോ.രാഘവൻ പയ്യനാട്, കെ പി കെ വെങ്ങര, നമിത എൻ സി, ആയിഷ ടീച്ചർ, കേണൽ സുരേശൻ, ജയകൃഷ്ണൻ നരിക്കുട്ടി, എ കെ ബിജുരാജ്, ജി വി രാകേശ്, കെ സി ശശീന്ദ്രൻ ചാല എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. സപ്ന നന്ദൻ ബാബുരാജിൻ്റെ കവിതകൾ ആലപിച്ചു.
കല സാഹിത്യ സാംസ്ക്കാരിക സിനിമാരംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്ത പരിപാടി ബാബുരാജിൻ്റെ മറുപടി പ്രസംഗത്തോടെ ഉപചാരം ചൊല്ലി പിരിഞ്ഞു

Top News from last week.

Latest News

More from this section