Advertisement
Advertisement
Tuesday, September 15, 2026
District News

രുചി വൈവിധ്യങ്ങളോടെ കെ ടി ഡി സി പായസമേളയ്ക്ക് തുടക്കം

Advertisement
Advertisement

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി കെടിഡിസിയുടെ പായസമേളയ്ക്ക് തുടക്കമായി. പായസമേള താവക്കര ലൂംലാന്റില്‍ ടി ഒ മോഹനന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വികസന സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് വിശിഷ്ടാതിഥിയായി. കെടിഡിസി മുന്‍ ഡയക്ടര്‍ ബോര്‍ഡംഗം ബാബു ഗോപിനാഥ്, ലൂം ലാന്റ് മാനേജര്‍ വിനോദ് കുമാര്‍, കെ ടി ഡി സി മലബാര്‍ കോര്‍ട്ടിയാഡ് ജനറല്‍ മാനേജര്‍ സുജില്‍ മാത്യു, ഫ്രന്റ് ഓഫീസ് മാനേജര്‍ രാരീനാരാജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലൂം ലാന്റ് അങ്കണത്തിലൊരുക്കിയ പായസ വില്‍പ്പന കൗണ്ടറും ടി ഒ മോഹനന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. ആദ്യ വില്‍പ്പന ബാബു ഗോപിനാഥ് നിര്‍വ്വഹിച്ചു. പായസത്തിലെ വൈവിധ്യരുചികള്‍ ആസ്വദിച്ചാണ് അതിഥികള്‍ മടങ്ങിയത്. പൈനാപ്പിള്‍, ക്യാരറ്റ്, പാലട , പാല്‍പ്പായസം എന്നിവയാണ് വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്.

Advertisement

പായസമേള ആഗസ്റ്റ് 26 തിരുവോണ ദിവസം വരെ ഉണ്ടായിരിക്കും. പായസം ലിറ്ററിന് 450 രൂപയും അരലിറ്ററിന് 250 രൂപയും കപ്പിന് 50 രൂപയുമാണ് വില. രുചി വൈവിധ്യമാര്‍ന്ന വിവിധയിനം പായസങ്ങള്‍ കെടിഡിസി ലൂം ലാന്റിലും ഒപ്പം ജില്ലാ പഞ്ചായത്തില്‍ കാര്യാലയത്തിനോട് ചേര്‍ന്നുള്ള കൗണ്ടറിലും പയ്യാമ്പലം ബീച്ച് ഡിടിപിസി സെന്ററിലും ലഭിക്കും.

പായസത്തിന് പുറമെ കെടിഡിസി ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഗസ്റ്റ് 25, 26 ഉത്രാടം, തിരുവോണം നാളുകളില്‍ ലഭ്യമാക്കും. ഓണസദ്യയ്ക്ക് 500 രൂപയും പാര്‍സലിന് 550 രൂപയുമാണ് നിരക്ക്. ഓണസദ്യയും പായസവും മുന്‍കൂര്‍ ബുക്കിങ്ങിന് 9400008681, 04972700717, 04972960100 എന്നീ നമ്പറുകളില്‍ വിളിക്കാം.

Advertisement
Advertisement
Advertisement
Advertisement
Advertisement