കണ്ണൂര്‍: റേഡിയോ ശ്രോതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി കുടുംബ ശ്രീ റേഡിയോ ശ്രീ. 10 ലക്ഷം ശ്രോതാക്കിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ ഇതുവരെ 20000 ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 10 ലക്ഷം ശ്രോതാക്കളെ കൂടി വര്‍ധിപ്പിച്ച റേഡിയോ ശ്രീയെ ജനകീയമാക്കാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി കുടുംബ ശ്രീ സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ടം തലത്തില്‍ നടക്കുന്ന പരിപാടികള്‍ വാര്‍ത്തകളായും അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ രചനകള്‍,നാടകള്‍ തുടങ്ങിയ കലാ സൃഷ്ടികളും റേഡിയോ ശ്രീ സംപ്രേഷണം ചെയ്യാന്‍ പദ്ധതിയുണ്ട്. ഇതിലൂടെ കൂടുതല്‍ ശ്രോതാക്കള്‍ എത്തുമെന്നാണ് വിലയിരുത്തല്‍. റേഡിയോ ശ്രീ കുടുംബ ശ്രീയുടെ 48 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം









