കണ്ണൂർ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കുടുംബശ്രീ വനിതകൾക്ക് മൊബൈൽ റിപ്പയറിങ്, വീഡിയോ എഡിറ്റിംഗ്, ഗ്രാഫിക് പെയിന്റിംഗ്, ഇലക്ട്രിക്കൽ പ്ലംബിംഗ് പരിശീലനം പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സിഡിഎസ് ഓഫീസുകളിലും ലഭിക്കും. അപേക്ഷകൾ കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷനിൽ ജൂലൈ ആറിനകം ലഭിക്കണം. ഫോൺ : 0497 2702080
അപേക്ഷകർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമാക്കിയവരായിരിക്കണം. എസ്എസ്എൽസി പാസായവരും 18നും 45നും ഇടയിൽ പ്രായമുള്ളവരുമായ കുടുംബശ്രീ /ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾ ആയിരിക്കണം. ഗ്രാമപഞ്ചായത്ത് / സിഡി എസിന്റെ ശുപാർശയോടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം എസ്എസ്എൽസി ബുക്ക്, ആധാർ, റേഷൻ കാർഡ്, എന്നിവയുടെ പകർപ്പ്, സിഡിഎസിന്റെ സാക്ഷ്യപത്രം എന്നിവയും ഹാജരാക്കണം. അപേക്ഷഫോം ഗ്രാമപഞ്ചായത്തുകളിലും കുടുംബശ്രീ സിഡിഎസ് ഓഫീസുകളിലും ലഭിക്കും. അപേക്ഷ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ജൂലൈ ആറിനകം ലഭിക്കണം. ഫോൺ : 0497 2702080











