50 ഡിഗ്രി ചൂടിലേക്ക് കുവൈത്ത്; ജൂൺ മാസത്തിൽ രാജ്യം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ പ്രവചനം.

കുവൈത്ത് സിറ്റി: മേയ് പകുതിയോടെ കുവൈത്തിൽ താപനില വൻതോതിൽ ഉയരുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പകൽ സമയത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും ജൂൺ മാസത്തിന്‍റെ തുടക്കത്തോടെ ഇത് 50 ഡിഗ്രിക്ക് അടുത്തെത്താൻ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രവചനം.

ഈ വർഷത്തെ വേനൽക്കാലം സാധാരണയേക്കാൾ നേരത്തെ തന്നെ കടുത്ത ചൂടിലേക്ക് നീങ്ങുകയാണെന്ന് തന്‍റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ അദ്ദേഹം വ്യക്തമാക്കി. ‘അൽ-ബവാരിഹ്’, ‘ബാരിഹ് അൽ-തുരയ്യ’ എന്നീ പ്രാദേശിക വരണ്ട കാറ്റിന്‍റെ സീസണുകൾ പതിവിലും നേരത്തെ ആരംഭിക്കുന്നതാണ് ഈ പെട്ടെന്നുള്ള വ്യതിയാനത്തിന് കാരണം. ഇതിനൊപ്പം ഔദ്യോഗിക വേനൽക്കാലത്തിന്‍റെ വരവ് കൂടി അടുക്കുന്നതോടെ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് വായുവിൽ പൊടിപടലങ്ങൾ ഉയരുന്നതിനും പകൽ സമയങ്ങളിൽ ചൂട് കൂടുതൽ കഠിനമായി അനുഭവപ്പെടുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section