കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം: സംസ്‌ക്കാരസാഹിതി കണ്ണൂര്‍ ജില്ലാ കമ്മറ്റി

കണ്ണൂര്‍: മതപരിവര്‍ത്തന നിരോധന നിയമങ്ങളെ മറയാക്കി ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്ന് സംസ്‌ക്കാരസാഹിതി കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം.രാജ്യത്തിന്റെ മഹിതമായ മതനിരപേക്ഷ മൂല്യങ്ങളെ ഭരണകൂടങ്ങള്‍ തന്നെ മാനിക്കാത്തത് ഭൂഷണമല്ലെന്നും യോഗം കുറ്റപ്പെടുത്തി.

സംസ്‌ക്കാരസാഹിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രമോദ് ഉദ്ഘാടനം ചെയ്യ്തു. ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.എന്‍ ആനന്ദ് നാറാത്ത്, വി.വി വിജയന്‍, ഡോ. വി.എ അഗസ്റ്റിന്‍, ടി.പി രാജീവന്‍,സി.കെ ദിലീപ് കുമാര്‍ , ദീപ പി.വി എന്നിവര്‍ പ്രസംഗിച്ചു.

 

Top News from last week.