ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നു: വീണ വിജയനെക്കുറിച്ച് അറിയില്ലെന്ന് കെട്ടിട ഉടമ
Advertisement

Advertisement

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ കോർപിന്റെ കോഴിക്കോട്ടെ ഓഫീസ് അടഞ്ഞുതന്നെ കിടക്കുന്നു. സ്ഥാപനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ വെള്ളക്കടലാസ് കെട്ടിടത്തിൽ പതിപ്പിച്ചിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിലെ ഒരു മുറിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
Advertisement

കമ്പനിയുടെ മാനേജിങ് പാർട്ണറായ അനീസിന്റെ പേരിലാണ് കെട്ടിടം വാടകയ്‌ക്കെടുത്തിട്ടുള്ളതെന്ന് ഉടമ മമ്മദാലി വെളിപ്പെടുത്തി. 2023-ലാണ് കെട്ടിടം വാടകയ്ക്ക് നൽകിയതെന്നും അടുത്തിടെ വാടകക്കരാർ പുതുക്കി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സ്ഥാപനം ഇവിടെ പതിവായി പ്രവർത്തിച്ചിരുന്നില്ലെന്നും വല്ലപ്പോഴും ചിലർ വന്നുപോകാറുണ്ടായിരുന്നു എന്നുമാണ് കെട്ടിട ഉടമ വ്യക്തമാക്കുന്നത്. കൂടാതെ, വീണ വിജയനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും മമ്മദാലി കൂട്ടിച്ചേർത്തു.
Advertisement

Advertisement

Advertisement






