എൽഡിഎഫ് കണ്ണൂർ അസംബ്ലി മണ്ഡലം കലാജാഥ പര്യടനത്തിന് തുടക്കമായി

കണ്ണൂർ: എൽഡിഎഫ് അസംബ്ലി മണ്ഡലം കലാജാഥ പര്യടനത്തിന് തുടക്കമായി. ഏപ്രിൽ 17 മുതൽ 23 വരെ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ പര്യടനം നടത്തും. കലാജാഥയുടെ ഉദ്ഘാടനം വാരത്ത് നടന്ന ചടങ്ങിൽ സിപിഎം കണ്ണൂർ ജില്ലാ ആക്ടിങ് സെക്രട്ടറി ടി. വി രാജേഷ് നിർവഹിച്ചു. കെ. വി ജിജിൽ സ്വാഗതം പറഞ്ഞു. മേപ്പാടൻ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ പി സഹദേവൻ, എം പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

നാടക-സംഗീത ശില്പം, ഗാനമേള തുടങ്ങിയ വ്യത്യസ്തമായ പരിപാടികളോട് കൂടിയാണ് കലാജാഥ പര്യടനം നടത്തുക. സംഗീത നാടക ശില്പത്തിന്റെ അണിയറയിൽ ശശിധരൻ ചാലക്കുന്ന്, മനോജ്‌ മുണ്ടേരി, വിശാലാക്ഷൻ കുറ്റിക്കകം, ഷനിൽ വാരം, അഭി കണ്ണൂർ,  ബി. പി റീഷ്മ , സിലിയ, പി. ഋതുഷ. വി.വി റിജില, അതുല്യ സഖിൽ, അശ്വനി, ഹരിപ്രിയ, ഹൃദ്യ, ശലഭ, അനന്യ
സംഗീത ശില്പ ഗാനരചന കെ. വി ജിജിൽ, സംഗീതം പ്രശാന്ത് കൃഷ്ണൻ മാസ്റ്റർ, ആലാപനം രാഖി രാമചന്ദ്രൻ , അഹന സത്യൻ. ഗാനമേള സംഘത്തിന് എൻ. നിജിൻ, ആര്യ ലിജിൻ, ശിശിര എന്നിവർ നേതൃത്വം നൽകും.

Top News from last week.