കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് അടുത്ത അഞ്ച് വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളടങ്ങിയ മാനിഫെസ്റ്റോ ശനിയാഴ്ച പ്രകാശനം ചെയ്യും. രാവിലെ 11ന് കാൽടെക്‌സ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മാനിഫെസ്റ്റോ പ്രകാശനം നിർവ്വഹിക്കും. എൽഡിഎഫ് നടത്തിയ സെമിനാറിൽ നിന്നും വിവിധ ഘട്ടങ്ങളിലായി വിവിധ സംഘടനകളും വ്യക്തികളും നൽകിയ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തിയാണ് വിശദമായ വികസന രേഖ മാനിഫെസ്റ്റോയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്.