എംഎൽഎ ഫണ്ട്‌ പ്രവൃത്തികൾക്ക്‌ അനുമതി നിഷേധിക്കുന്നതിനെതിരെ എൽഡിഎഫ്‌ മാർച്ച്‌ നാളെ

കണ്ണൂർ:വി കസനം തടസപ്പെടുത്തി ജനങ്ങളെ ദ്രോഹിക്കുന്ന കണ്ണൂർ കോർപറേഷൻ ഭരണാധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ ചൊവ്വാഴ്‌ച മാർച്ച്‌ നടത്തും. എംഎൽഎ ഫണ്ട്‌ പ്രവൃത്തികൾക്ക്‌ അനുമതി നിഷേധിച്ചാണ്‌ കോർപറേഷൻ കണ്ണൂർ മണ്ഡലത്തിൽ വികസനം മടക്കുന്നത്‌. രാവിലെ പത്തിന്‌ നടക്കുന്ന മാർച്ച്‌ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്‌ഘാടനം ചെയ്യും.

കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഫണ്ടുപയോഗിച്ച്‌ നടപ്പാക്കുന്നതിന്‌ നിർദേശിച്ച പദ്ധതികളെല്ലാം കോർപറേഷൻ ഏറ്റെടുക്കാതെയോ അനുമതി നൽകാതെയോ മുടക്കുകയാണ്‌. മണ്ഡലത്തിൽ വയോജനങ്ങൾക്ക്‌ പകൽ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം അനുവദിക്കാത്തതിനാൽ തുടർ നടപടികളിലേക്കു കടക്കാനായില്ല. നിരവധി തവണ കോർപറേഷൻ അധികൃതർക്കു നിർദേശം നൽകിയെങ്കിലും നിഷേധ നിലപാട്‌ ആവർത്തിക്കുകയായിരുന്നു. എംഎൽഎ ഫണ്ടിലും ബജറ്റ് ഫണ്ടിലും അനുവദിച്ച പല റോഡുകളുടെയും അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാത്തതുകാരണം ഭരണാനുമതി ലഭിക്കുന്നില്ല. ജില്ലാ ഹോമിയോ ആശുപത്രിക്കായി എംഎൽഎ ഫണ്ടുപയോഗിച്ച്‌ കെട്ടിടനിർമാണം തുടങ്ങിയെങ്കിലും കോർപറേഷൻ സ്‌റ്റോപ്‌ മെമ്മോ നൽകിയതോടെ അതും മുടങ്ങി.

 

തോട്ടട സൗന്ദര്യവൽക്കരണം പദ്ധതിയുടെ ഭാഗമായി വിളക്കുകൾസ്ഥാപിക്കുന്നതിനും അനുവാദം നൽകുന്നില്ല.

 

കണ്ണൂർ ടൗൺ സ്ക്വയറിൽ പന്തൽ നിർമ്മാണം തുടങ്ങിയതോടെ അതിന്‌ സ്റ്റോപ്പ് മെമ്മോ നൽകുകയാണ്‌ കോർപറേഷൻ ചെയ്‌തത്‌. കോർപറേഷൻ സ്ഥലം വിട്ടുനൽകാത്തതിനാൽ സ്‌പോർട്‌സ്‌ സ്കൂൾ വികസനവും നടപ്പാക്കാനാവുന്നില്ല. ജൂബിലി ഹാളിൽ കോർപ്പറേഷൻ ഓഫീസാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്‌. ജൂബിലിഹാളിന്റെ മതിൽ പൂർത്തിയാക്കുവാനും അനുവാദം നൽകുന്നില്ല. കാലവർഷക്കെടുതി ഫണ്ടിൽ അറ്റകുറ്റപ്പണി അനുവദിച്ച പല റോഡുകളും എസ്റ്റിമേറ്റ് ലഭിക്കാത്തതുകാരണം ഭരണാനുമതി ലഭിക്കാൻ വൈകുകയാണ്‌. ഇ‍ൗ സാഹചര്യത്തിലാണ്‌ എൽഡിഎഫ്‌ കണ്ണൂർ മണ്ഡലം കമ്മറ്റി മാർച്ച്‌ നടത്തുന്നത്‌.

Top News from last week.

Latest News

More from this section