മട്ടന്നൂർ
എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ രണ്ടാംഘട്ടം പര്യടനം പൂർത്തിയാക്കി മൂന്നാം ഘട്ടത്തിലേക്ക്. മണ്ഡലത്തിലെ മുക്കു മൂല.യിലും എത്തി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യാർത്ഥിക്കുകയാണ്. പൊതു പര്യടനം ആരംഭിക്കുന്നതിന് മുന്നേ തന്നെ ഏഴ് നിയമ സഭാ മണ്ഡലങ്ങളിലും മൂന്ന് തവണയായി സ്ഥാപനങ്ങളെയും വ്യക്തികളെയും സന്ദർശിച്ചിരുന്നു. മൂന്നാം ഘട്ട പര്യടനം 16ന് തളിപറമ്പ് മണ്ഡലത്തിൽ നിന്ന് തുടങ്ങും.
വെള്ളിയാഴ്ച മട്ടന്നൂർ മണ്ഡലത്തിൽ ആവേശകരമാ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജക്ക് കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലത്തിൽ അതിലും വലിയ ഭൂരിപക്ഷം സമ്മാനിക്കുമെന്നാണ് ജനസഞ്ചയം ആകെ പ്രഖ്യാപിക്കുന്നത്. സ്വീകരണ കേന്ദ്രങ്ങൾ ഓരോന്നും സ്ഥാനാർത്ഥിക്ക് പുതിയ അനുഭവങ്ങൾ നൽകുന്നതായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആബാലവൃദ്ധമാണ് ഓരോ കേന്ദ്രങ്ങളിലും തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയത്.അനുദിനം കൂടിക്കൊണ്ടിരിക്കുന്ന മീന മാസത്തിലെ ചൂടൊന്നും ആവേശത്തിന് തടസ്സമായില്ല. വിഷു പടിവാതിൽക്കൽ എത്തിനിൽക്കേ വഴിയോരങ്ങളിൽ പൂത്തു നിൽക്കുന്ന കണികൊന്ന നൽകിയാണ് മിക്ക കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ വരവേറ്റത്. പൂക്കൾ നൽകി സ്വീകരിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരോട് പേര് ചേദിക്കാനും വിശേഷങ്ങൾ പങ്ക് വെക്കാനും സ്ഥാനാർഥി മറന്നില്ല. സ്വീകരണങ്ങൾ ഓരോന്നും വൻ പൊതുയോഗങ്ങളായി മാറി. വാദ്യ മേളങ്ങളുടെയും വർണ്ണ ബലൂണുകളുടെയും പടക്കങ്ങളുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം.
രാവിലെ തലച്ചങ്ങാട് നിന്ന് തുടങ്ങിയ പര്യടനം രാത്രി വൈകി കോയിലോട് നവോദയക്ക് സമീപം സമാപിച്ചു. കാരക്കുന്ന്, കരുവള്ളി, പള്ളിപ്പൊയിൽ, ശിവപുരം ടൗൺ, പൂവ്വം പൊയിൽ, കാഞ്ഞിലേരി ടൗൺ, മള്ളന്നൂർ, മാലൂർ സിറ്റി, തൃക്കടാരിപൊയിൽ, ശാസ്ത്രി നഗർ, ആലച്ചേരി, കണ്ണംവള്ളി, ഈരായികൊല്ലി, കോളയാട്, എടയാർ, കണ്ണവം ടൗൺ, 3.40 പന്നിയോട് കോളനി, ചിറ്റാരിപറമ്പ് ടൗൺ, വട്ടോളി, മാനന്തേരി സത്രം, ഞാലിൽ, പാക്കീസ്ഥാൻ പീടിക, കൈതേരി പതിനൊന്നാം മൈൽ, ആറങ്ങാട്ടേരി, ആയിത്തറ മമ്പറം, ആയിത്തറ നോർത്ത്, കണ്ടംകുന്ന്, മൂന്നാം പീടിക, വട്ടിപ്രം, ദേശബന്ധു, ശങ്കരനെല്ലൂർമെട്ട എന്നിവിടങ്ങളിലും സ്വീകരണം നൽകി.
എൽഡിഎഫ് നേതാക്കളായ പി പുരുഷോത്തമൻ , എൻ വി ചന്ദ്രബാബു,എം വി സരള , സി വി ശശീന്ദ്രൻ , എം രതീഷ് , വി കെ സുരേഷ് ബാബു, കെ പി രമേശൻ , കെ ടി ജോസ് ,കെ എം വിജയൻ , അഡ്വ.കെ മുഹമ്മദലി, താജുദ്ദീൻ മട്ടന്നൂർ, സി വിജയൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ എ കെ ബീന, കെ സി മനോജ്,മുഹമ്മദ് സിറാജ്, അനിൽകുമാർ ആലത്തുംപറമ്പ്, മഹേഷ് കക്കത്ത് , ബി ഷംസുദ്ദീൻ, കെ വിനോദ് തുടങ്ങിയവർ സംസാരിച്ചു.