എസ്‌ഐആർ നടപ്പാക്കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് എൽഡിഎഫ്

തിരുവനന്തപുരം : എസ്‌ഐആർ നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ജനാധിപത്യ വിരുദ്ധമെന്ന് എൽഡിഎഫ്. തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് എൽഡിഎഫ് ആഹ്വാനം ചെയ്തു. രാജ്യത്ത് ജനങ്ങൾക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ വിശ്വാസ്യത കളയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലമയി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടിയാണ് തുടർച്ചയായി കമ്മീഷൻ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കുന്നവിധമുള്ള പ്രവർത്തനമാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്.

കേരളത്തിൽ നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയെ സംബന്ധിച്ചുള്ള ചോദ്യത്തിന് വിജ്ഞാപനം ആയിലല്ലോ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണ്. നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് ടി.പി രാമക്യഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

Top News from last week.

Latest News

More from this section