കല്യാശ്ശേരിയില്‍ ഇതുവരെയുള്ള കണക്കുവെച്ച് അദ്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എം വിജിന്‍ രïാം വിജയം തേടിയാണ് മത്സരിക്കുന്നത്. എം വിജിന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവുമാണ്. ഡിസിസി ജനറല്‍ സെക്രട്ടറിയായ അഡ്വ രാജീവന്‍ കപ്പച്ചേരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പട്ടുവം സ്വദേശിയായ രാജീവന്‍ 2015ല്‍ പട്ടുവം പഞ്ചായത്തംഗമായിരുന്നു. കണ്ണൂര്‍ എസ് എന്‍ കോളേജിലെ യൂണിവേഴ്സ്റ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റായ എവി സുനില്‍കുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കെ.പിആര്‍ ഗോപാലനും ഇകെ നായനാരും ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നാട് ഉള്‍പ്പെടുന്ന മണ്ഡലം. ചെറുകുന്ന്, കല്യാശേരി, കണ്ണപുരം, മാട്ടൂല്‍, പട്ടുവം, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി പാണപ്പുഴ, കുഞ്ഞിമംഗലം, മാടായി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മണ്ഡലം. മാടായിയും മാട്ടൂലും ഒഴികെയുള്ള പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് ക്രമാനുഗതമായി ഭൂരിപക്ഷം ഉയര്‍ത്തുന്നതാണ് കïത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഈ ലീഡ് നില
നിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിയുന്നില്ലെന്നതാണ് ചിത്രം.
തെരഞ്ഞെടുപ്പ് ചരിത്രം:
നിയമസഭ
2011 ടി വി രാജേഷ്
സിപിഎം (29946)
2016 ടി വി രാജേഷ്
സിപിഎം (42891)
2021 എം വിജിന്‍
സിപിഎം (44393)
ലോക്‌സഭ 2024:
ബാലകൃഷ്ണന്‍ മാസ്റ്റര്‍ സിപിഎം (1058)
തദ്ദേശം 2025:
എല്‍ഡിഎഫ് ലീഡ് (16781)









