ഉയരട്ടെ ജന്തർ മന്തർ’; സമരത്തെരുവിലെ പാട്ടും പറച്ചിലും മൂന്നാം ദിവസം


‘

നവംബർ 3: ‘ഉയരട്ടെ ജന്തർ മന്തർ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സമരത്തെരുവിലെ പാട്ടും പറച്ചിലും മൂന്നാം ദിവസം പിന്നിട്ടു. നാടകകൃത്തും കവിയുമായ കരിവെള്ളൂർ മുരളി പരിപാടി ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് വിതരണം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം സ്വാതി പ്രദീപൻ അധ്യക്ഷത വഹിച്ചു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ, എഴുത്തുകാരൻ ടി.പി. വേണുഗോപാൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, പ്രസിഡന്റ് കെ. അനുശ്രീ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, പ്രസിഡന്റ് ആദർശ് ടി.പി., ബാലസംഘം ജില്ലാ സെക്രട്ടറി ദേവിക കെ.കെ., അമൽ പ്രേം, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി അരക്കൻ ബാലൻ, പി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.









