ഏത് പാർട്ടിയിൽ ആണെന്ന് ആദ്യം തരൂർ തീരുമാനിക്കട്ടെ: കെ.മുരളീധരൻ

എറണാകുളം: ശശി തരൂരിനെതിരെ കെ.മുരളീധരൻ രംഗത്ത്. വിശ്വം വിശ്വത്തിന്റെ കാര്യം നോക്കട്ടെ നമുക്ക് കേരളം മതി എന്ന് അദ്ദേഹം പറഞ്ഞു.തരൂർ ഏത് പാർട്ടിയിൽ ആണെന്ന് ആദ്യം തരൂർ തീരുമാനിക്കട്ടെ. യുഡിഎഫ് അധികാരത്തിൽ വന്നാൽ, വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് മുഖ്യമന്ത്രി കസാരയിലേക്ക്. അവരിൽ ഒരാൾ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഏറ്റവുമധികമാളുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സർവേഫലം കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ തരൂർ പങ്ക് വച്ചിരുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കെ കെ ശൈലജക്ക് പിന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ജനസമ്മിതിയെന്നും സർവേയിൽ പറയുന്നു.

 

സ്വകാര്യ ഗവേഷണ സ്ഥാപനം കേരളത്തിൽ നടത്തിയ തരൂരിന് മുൻഗണന പ്രവചിക്കുന്ന സർവേ ഫലം ഇംഗ്ലിഷ് മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ധൂർ ദൗത്യത്തിലടക്കം ഹൈക്കമാൻഡുമായി കടുത്ത ഉരസലിൽ കഴിയുന്നതിനിടെയാണ് തരൂരിൻറെ പുതിയ നീക്കം. മുഖ്യമന്ത്രി പദം ഉന്നമിടുന്നുവെന്ന അഭ്യൂഹം ശക്തമാക്കി സമുദായ നേതാക്കളെയടക്കം സന്ദർശിച്ച് രണ്ട് വർഷം മുൻപ് കേരളത്തിൽ തരൂർ നടത്തിയ നീക്കം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിൻറെ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു.

Top News from last week.

Latest News

More from this section