വേണ്ട ചേരുവകൾ
പച്ചരി 1 1/2 കപ്പ്
ഗോതമ്പുപൊടി 2 ടേബിൾ സ്പൂൺ
ഏലയ്ക്ക 3 എണ്ണം
ശർക്കര 4 എണ്ണം (വലുത് )
എള്ള് 1 സ്പൂൺ
നെയ്യ് 2 ടേബിൾ സ്പൂൺ
ഉപ്പ് 1/4 സ്പൂൺ
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി 5-6 മണിക്കൂർ കുതിർത്താനായി വയ്ക്കുക. അതിനുശേഷം ശർക്കര പാനിയാക്കി തണുക്കനായി മാറ്റിവയ്ക്കുക. എന്നിട്ട് ഒരു മിക്‌സർ ജാർലേക്കു അരി, ഗോതമ്പുപൊടി, ഉപ്പ്, ശർക്കര പാനി ചേർത്ത് അരച്ചെടുക്കണം. (തരുത്തരുപ്പോടുകൂടി അരച്ചെടുക്കണം). അരച്ചെടുത്തശേഷം 7-8 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനുശേഷം നെയ്യും, എള്ളും ചേർത്ത് ഇളക്കികൊടുത്തശേഷം നെയ്യപ്പം ചുട്ടെടുക്കാം.









