മാനസഗ്രാമത്തിൽ ലൈബ്രറി, ട്യൂഷൻ സെൻ്റർ , വിദ്യാദത്തം വിദ്യാദത്തം പദ്ധതികൾ

തോട്ടട: ശ്രീനാരായണ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് 20, 21 സംയുക്താഭിമുഖ്യത്തിൽ “പ്രഭോരം” എന്ന പേരിൽ എൻ.എസ്.എസ്. വാരാഘോഷങ്ങൾ സംഘടിപ്പിച്ചു. മാനസ ഗ്രാമത്തിലെ സമാജ് വാദി നഗർ നിവാസികൾക്കായി ലൈബ്രറിയും സഹായപഠന പദ്ധതിയും ആരംഭിച്ചു. കണ്ണൂർ സർവകലാശാല ഡി.എസ്.എസ്. ഡോ.കെ.വി. സുജിത് ഉദ്ഘാടനം ചെയ്തു.

 

 

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എം.വി.ജീഷ്ണ പ്രിൻസിപ്പൽ ഡോ. കെ.പി. പ്രശാന്ത്, ഓഫീസ് സൂപ്രണ്ടന്റ് പ്രത്യുഷ് പുരുഷോത്തമൻ, കോർഡിനേറ്റർ ഡോ.കെ. ജിതേഷ് അലൂമിനി വർക്കിംഗ് പ്രസിഡൻ്റ് സുരേഷ് ബാബു, മദ്യനിരോധന സ്റ്റേറ്റ് കോർഡിനേറ്റർ ഐ.സി. മേരി, കോളേജ് യൂണിയൻ ചെയർമാൻ സി.ദിൻരാജ് , എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആർ.നിതന്യ സംസാരിച്ചു.

 

വിദ്യാദത്തം പദ്ധതി

കീഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂളിൽ തുടങ്ങി. രണ്ടാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികളുടെ തുടർപഠനം എസ് .എൻ കോളേജ് എൻഎസ്എസ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി ഡി .എസ് .എസ് ഡോ.കെ.വി.സുജിത് ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ: കെ പി പ്രശാന്ത്,ഐ.ക്യു.എസ്‌.സി കോഡിനേറ്റർ ജിതേഷ് ,കെ,അലൂമിനി മെമ്പർ സുരേഷ് ബാബു,കോളേജ് യൂണിയൻ ചെയർമാൻ ദിൻരാജ് .സി , സ്കൂൾ ഹെഡ് ടീച്ചർ രജിത സി.സി ,എൻഎസ്എസ് പോഗ്രാം ഓഫീസർ നിതന്യ .ആർ സംസാരിച്ചു.

Top News from last week.