കണ്ണൂർ: ലയൺസ് ഡിസ്ട്രിക്ട് 318 ഇ , സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഓട്ടോ റിക്ഷകൾ നൽകുന്നു. സ്ത്രീ സമ്മാനെന്നാണ് പദ്ധതിയുടെ പേര്. ആദ്യ ഘട്ടത്തിൽ കണ്ണൂർ ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെയും മാഹിയിലെയും ലയൺസ് ക്ലബുകളുടെ കൂട്ടായ്മയാണ് ലയൺസ് ഡിസ്ട്രിക്ട് 318ഇ.
കണ്ണൂർ തോട്ടടയിലെ സങ്കീർത്ത് ടി.വി.എസു മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡ്രൈവിംഗ് ലൈസൻസുള്ള ഓട്ടോ ഓടിച്ച് കുടുംബം പുലർത്താനാഗ്രഹിക്കുന്ന സ്ത്രീകൾക്കാണ് ഒട്ടോറിക്ഷ നൽകുക. വിലയുടെ ആദ്യ ഗന്ധുവായ 15 ശതമാനം സങ്കീർത്ത് ടി.വി.എസും ലയൺസ് ക്ലബ്ബുകളും നൽകും. ബാക്കി ബാങ്കുകൾ വായ്പയായി നൽകും. താൽപര്യമുള്ളവർക്ക് അതാത് പ്രദേശങ്ങളിലെ ലയൺസ് ക്ലബ്ബുമായി ബന്ധപ്പെടാമെന്ന് ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി എം.വിനോദ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.ഫോൺ: കണ്ണൂർ9744944466. ലയൺസ് ഗവർണർ രവി ഗുപ്ത, കാബിനെറ്റ് സെക്രട്ടറി റീജ ഗുപ്ത, പി.ആർ. ഒ.ഷാജി ജോസഫ്, സങ്കീർത്ത് ടി.വി.എസ് എം.ഡി. സി.പി സദാനന്ദൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.









