എം.വി ജയരാജന്റെ പ്രചാരണത്തിന് വേഗമേറി കടുത്തപോരാട്ടത്തില്‍ ജയം ഉറപ്പെന്ന് നേതാക്കളും അണികളും

കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വിജയരാജന്റെ പ്രചാരണത്തിന് വേഗതയേറി. മൂന്നാംഘട്ട പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ് ജയരാജന്‍. സ്ഥാനാര്‍ത്ഥിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ദേശീയ നേതാക്കളടക്കം ജില്ലയിലുണ്ട്. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വരുംദിവസങ്ങളിലും പ്രചാരണത്തിനുണ്ടാവും. കണ്ണൂരില്‍ ഇക്കുറി വലിയ പ്രതീക്ഷയാണ് സി.പി.എം പുലര്‍ത്തുന്നത്.

ഇന്ന് ബാലങ്കരി, കോട്ടൂര്‍, നിടിയേങ്ങ, പരിപ്പായി മേഖലയിലാണ് എം.വി.ജയരാജന്‍ പര്യടനം നടത്തിയത്. എല്ലായിടത്തും ഉജ്ജ്വല സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. കണ്ണൂര്‍ പോലെ തന്നെ വടകരയിലും സി.പി.എം വലിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിളനില ഉച്ചസ്ഥായിയിലായി. കഴിഞ്ഞദിവസം കാന്തപുരത്തെയും മറ്റും കണ്ട ജയരാജന്‍ ന്യൂനപക്ഷ വോട്ടുകള്‍ തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്.

Top News from last week.