ഹരിത വോട്ട് വണ്ടി ജില്ലയിൽ ഓടിത്തുടങ്ങി

കണ്ണൂർ: ഹരിത തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജില്ലാ ശുചിത്വമിഷന്റെ ഹരിത വോട്ട് വണ്ടി ഓടിത്തുടങ്ങി. പരിപാടിയുടെ ഉദ്ഘാടനം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് പരിസരത്ത് അസി.കലക്ടര്‍ അനൂപ് ഗാര്‍ഗ് നിര്‍വ്വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. എം സുനില്‍കുമാര്‍, സി. വിനോദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്വാതി ചന്ദ്രന്‍ ഹരിത ഗാനങ്ങള്‍ അവതരിപ്പിച്ചു. ലസിജ സുരേന്ദ്രന്‍ മാലിന്യ രാക്ഷസിയെന്ന സാങ്കല്‍പ്പിക കഥാപത്രമായി രംഗത്തെത്തി. മാലിന്യമെല്ലാം തന്റേതാണെന്ന് അവകാശപ്പെടുന്ന ‘മാലിന്യ രാക്ഷസി പോലും താങ്ങാനാവാത്തത്ര മാലിന്യമാണ് തെരുവില്‍ വലിച്ചെറിപ്പെടുന്നതെന്ന് വിലപിക്കുന്നു. പൊതുജനങ്ങളുമായുള്ള സംവാദത്തില്‍ രാജീവ് തലശ്ശേരി സമ്മാനം നേടി.

ജില്ലാ ശുചിത്വ മിഷനായി സി. വിനോദിന്റെ നേതൃത്വത്തിലുള്ള കണ്ണാടിപ്പറമ്പ് ഗ്രാമ കേളിയാണ് പരിപാടി അവതരിപ്പിക്കുന്നത്. കെ വല്‍സല, കമലാക്ഷി, ഷിംന മഹേഷ്, കെ വിദ്യ, വന്ദന എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഹരിത വോട്ടുവണ്ടി 17ന് തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിക്കും.

 

Top News from last week.