കണ്ണൂർ: കണ്ണൂർ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം എൽഡിഎഫ് ദേശീയ നേതാക്കൾ വ്യാഴാഴ്ച കണ്ണൂരിൽ വിവിധ റാലികളിൽ പങ്കെടുക്കും. എൽഡിഎഫ് കൺവീനർ ഇ. പി ജയരാജൻ ഇന്ന് 5 മണിക്ക് കണിച്ചാറും 6.30ന് ചിറ്റാരിപറമ്പിലും എൽഡിഎഫ് റാലിയിൽ പങ്കെടുക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി. കെ ശ്രീമതി ടീച്ചർ 5ന് മുഴക്കുന്ന് സംസാരിക്കും. പിഎം സുരേഷ്ബാബു 5 മണിക്ക് പയ്യാവൂരും ലതിക സുഭാഷ് 5ന് കുറുമാത്തൂരും റാലികളിൽ പങ്കെടുക്കും.