സ്നേഹിക്കയുണ്ണീ നീ ദ്രോഹിക്കുന്ന ജനത്തേയും

ഭാരതീയ ധർമ്മോപദേശ തത്വങ്ങൾ ഇപ്രകാരമാണ് .ദ്രോഹിക്കുന്ന ജനത്തേപ്പോലും സ്നേഹിക്കാനാണ് പൂർവ്വജർ നമുക്ക് നൽകിയ ഉപദേശങ്ങൾ.പരോപകാരം പുണ്യവും പാപം പര പീഡനവുമാണ്. ധർമ്മത്തെക്കുറിച്ച് എത്ര തന്നെ പറഞ്ഞാലും പറയാനുണ്ടാവും വീണ്ടും വീണ്ടും. എന്നാൽധർമ്മത്തേപ്പറ്റി ഒരൊറ്റ വാചകത്തിൽ സംക്ഷേപിക്കാൻ ആവശ്യപ്പെട്ടാലോ അതിനുള്ള ഉത്തരം – “പരോപകാരമേ പുണ്യം പാപമേ പരപീഡനം” ഇതു മാത്രമാണ്. മഹാഭാരതത്തിൻ്റെയും മാഹാഭാഗവതത്തിൻ്റെയും ഉദ്ഭവ കേന്ദ്രമായ ഭാരതം സനാതന ധർമ്മത്തിൽ എന്നും അധിഷ്ടിതമാണ്. അതു കൊണ്ട് തന്നെ ധർമ്മത്തിൽ അധിഷ്ടിതമല്ലാത്ത നിരീശ്വരവിശ്വാസപ്രമാണങ്ങൾക്ക് ഒരിക്കലും ഭാരതത്തിൽ വളർച്ച നേടാൻ ആവില്ല. അർഹിക്കുന്നവന് ആവശ്യ ഘട്ടങ്ങളിൽ സഹായം നൽകുക എന്ന പുണ്യ പ്രവർത്തികളെ സന്തത സഹചാരിയായി ഒപ്പം കൊണ്ടു നടക്കുന്ന സംസ്കാരമാണ് ഇവിടെ അനുഷ്ടിച്ചിരുന്നത്. അനർഹർക്ക് സഹായം നൽകുന്നത് ഏറ്റവും വലീയ പാപവും ആണെന് വിശ്വസിച്ചിരുന്നു. അനർഹർക്ക് സഹായം നൽകുക വഴി അർഹർ പിന്തള്ളപ്പെടുന്നത് പ്രകൃതി കോപത്തിനു കൂടി ഇടവരും എന്നു പോലും അന്നു വിശ്വസിച്ചിരുന്നു. അതിനാൽ ധാർമ്മിക വിദ്യാഭ്യസം അന്ന് സാർവത്രികമായിരുന്നു. ധാർമിക വിദ്യാഭ്യാസം ലഭിച്ച ഒരു വ്യക്തിക്ക് ഒരിക്കലും അന്യരെ ദ്രോഹിക്കാനുള്ള താത്പര്യം ഉണ്ടാവില്ല. ഭരണരംഗത്തേക്ക് വരുന്ന പുത്തൻ തലമുറകൾക്ക് നിർബന്ധ ധാർമിക വിദ്യാഭ്യാസം നൽകുന്നതിനുള്ള സംവിധാനങ്ങൾ അന്ന് ഒരുക്കിയിരുന്നു. ഭരണ രംഗത്തു വർത്തിക്കുന്നവർക്കായുള്ള അത്തരം സംവിധാനങ്ങൾ പ്രസ്തുത രംഗത്തെ പോരായ്മകൾ പരിഹരിച്ചു കൊണ്ട് ഗുണമേന്മകൾ വർദ്ധിപ്പിക്കുവാൻ അന്നു സാധിച്ചിരുന്നു.
.
“സംക്ഷേപാത് കഥ്യതേ ധർമ്മോ
ജന: കിം വിസ്തരണേ വാ
പരോപകാരായ പുണ്യായ
പാപായ പരപീഡനം”

എ.എം ജയചന്ദ്രവാര്യർ നടുവനാട്
ഫോൺ 9961463813

Top News from last week.

Latest News

More from this section