Advertisement
Advertisement
Tuesday, September 15, 2026
alert

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: തിരുവോണം വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Advertisement
Advertisement

രിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു. ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശിന് മുകളിലും രൂപപ്പെട്ട ചക്രവാതച്ചുഴിയും പുതിയ ന്യൂനമർദ്ദ സാന്നിധ്യവും കാരണം നാളെ മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisement

നാളെ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. മഴ ശക്തമാകാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement
Advertisement
Advertisement
Advertisement