എല്‍.പി.ജി വിതരണ ഏജന്‍സി തൊഴിലാളികള്‍ക്ക് 17,850 രൂപ ബോണസ് നൽകും


തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍.പി.ജി വിതരണ ഏജന്‍സികളിലെ ജീവനക്കാര്‍ക്ക് 2025-26 വര്‍ഷത്തെ ബോണസ്/എക്‌സ്‌ഗ്രേഷ്യയായി 17,850 രൂപ നല്‍കാന്‍ ധാരണയായി. ബോണസ് തുക ആഗസ്റ്റ് 20ന് മുമ്പായി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശപ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍) ബിച്ചു ബാലന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം തൊഴില്‍ ഭവനില്‍ നടന്ന യോഗത്തിലാണ് ധാരണയായത്.ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം 2025-26 വര്‍ഷത്തെ ബോണസ്/എക്‌സ്‌ഗ്രേഷ്യയായി 17,850 രൂപ നല്‍കും. കഴിഞ്ഞ വര്‍ഷം ബോണസ്/എക്‌സ്‌ഗ്രേഷ്യയായി മേല്‍പ്പറഞ്ഞ നിരക്കിനേക്കാള്‍ കൂടുതലായി ഏതെങ്കിലും ഏജന്‍സികള്‍ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍, ആ തുകയില്‍ ഉണ്ടായിരുന്ന ആനുപാതിക വര്‍ധനവ് ഈ വര്‍ഷവും ബന്ധപ്പെട്ട ഏജന്‍സികള്‍ തൊഴിലാളികള്‍ക്ക് നല്‍കണം. 2025-26 വര്‍ഷത്തെ ബോണസ്/എക്‌സ്‌ഗ്രേഷ്യ തുക ആഗസ്റ്റ് 20ന് മുമ്പായി വിതരണം ചെയ്യാനും തീരുമാനിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഇരുകക്ഷികളും അംഗീകരിച്ചു.യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ബാബു ജോസഫ് ( ബി ഡി ടി എ), തൊഴിലാളികളെ പ്രതിനിധീകരിച്ച് പി. ജെ. ആന്റണി (സി ഐ ടി യു), കെ. കെ. കലേശന്‍ (സി ഐ ടി യു), ചന്ദ്രന്‍ വേങ്ങലത്ത് ( ബി എം എസ്), റിജു. യു (ബി എം എസ്) എന്നിവര്‍ പങ്കെടുത്തു.










