കണ്ണൂരിൽ എൽ.പി.എസ്.ടി തസ്തികമാറ്റ നിയമനം: പി എസ് സി ഇന്റർവ്യൂ നാളെ
Advertisement

Advertisement

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പർ: 114/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായി മെയ് അഞ്ചിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥിക്കായി ആഗസ്ത് 19 ന് പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ കണ്ണൂർ ജില്ലാ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥിക്ക് പ്രൊഫൈൽ സന്ദേശം, ഫോൺ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥി പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇൻ്റർവ്യൂവിന് എത്തണം.
Advertisement

Advertisement

Advertisement

Advertisement





