ഡോ. കെ.സി. ഹൻസ്‌രാജിന് ലുലു സാരീസ് മെഡിക്കൽ എക്‌സലൻസ് അവാർഡ്‌

കണ്ണൂർ : ഉത്തരമലബാറിലെ ആരോഗ്യരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെയായി സമാനതകളില്ലാത്ത സേവനം അനുഷ്ഠിക്കുന്ന പ്രമുഖ ഡോക്ടർ കെ.സി. ഹൻസ്‌രാജിന് ‘ലുലു സാരീസ് ഡോക്ടേഴ്‌സ് ഡേ മെഡിക്കൽ എക്‌സലൻസ് അവാർഡ്- 2026’ നൽകി ആദരിച്ചു. കണ്ണൂർ ലുലു സാരീസ് ഷോറൂമിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യാതിഥിയായ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ അവാർഡ് കൈമാറി.

വൈദ്യശാസ്ത്ര രംഗത്തെ സമർപ്പണം, മികച്ച സേവനം, പ്രവർത്തന മികവ് എന്നിവയെ മുൻനിർത്തി ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ചാണ് ലുലു സാരീസ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ പി.പി. അബ്ദുൽ ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വി.കെ. അബ്ദുൽ സലീം, ലുലു സാരീസ് മാനേജിംഗ് ഡയറക്ടർ പി.കെ. ഹബീബ്, ജനറൽ മാനേജർ നബീൽ അഹമ്മദ്, മാനേജർ അഷ്റഫ്, ലുലു ഗോൾഡ് മാനേജർ സി.പി. റാഷിദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

Top News from last week.