തിരുവനന്തപുരം ആർ.സി.സി ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് മാറിനൽകി.തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകി. മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവെന്നാണ് ആശുപത്രി അധികൃതറുടെ വിശദീകരണം.ഗ്ലോബെല ഫാർമ കമ്പനിയെ ആശുപത്രി കരിമ്പട്ടികയിൽപ്പെടുത്തി.മരുന്ന് നൽകിയ രണ്ടായിരത്തിലധികം രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു.









