ചന്ദ്രനിൽ ആഡംബര ഹോട്ടൽ, ഇനി ബഹിരാകാശ ടൂറിസവും

നക്ഷത്രങ്ങൾ കൈവരുന്ന രാത്രിയിൽ, ഭൂമിയെ അകലെ നോക്കി, ചന്ദ്രനിൽ ഒരു ഹോട്ടൽ മുറിയിൽ ഉണരുക’ ഇത് ഇനി കവിതയോ കഥയോ മാത്രമല്ല. മനുഷ്യന്റെ ബഹിരാകാശ സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോൾ, ചന്ദ്രനിൽ ഒരു ആഡംബര ഹോട്ടൽ പണിയാനുള്ള തയ്യാറെടുപ്പിലാണ് ഒരു സ്റ്റാർട്ടപ്പ്. 2032 ഓടെ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. ഒരു രാത്രിയുടെ വാടക കേട്ടാൽ അത്ഭുതപ്പെടും എന്നുറപ്പാണ്.

 

ഭാവിയിൽ ബഹിരാകാശ ടൂറിസം എങ്ങനെയാകും എന്നതിന്റെ വ്യക്തമായ സൂചനയാണിത്. കാലിഫോർണിയ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ ഗാലക്‌റ്റിക് റിസോഴ്‌സ് യൂട്ടിലൈസേഷൻ സ്‌പേസ് (GRU) ഇതിനായി പ്രവർത്തിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ സ്ഥിരം ഹോട്ടൽ ചന്ദ്രനിൽ നിർമ്മിക്കുകയാണെന്ന് കമ്പനി അവകാശപ്പെടുന്നു. നിരവധി ആളുകൾ ഈ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്

Top News from last week.

Latest News

More from this section