ചെങ്കോട്ടയായി മധുര; സിപിഐഎം 24ാം പാർട്ടി കോൺഗ്രസിന് ചെങ്കൊടിയുയർന്നു

 

 

ചെങ്കൊടിയും തോരണങ്ങളും നിറഞ്ഞ മധുരയിലെ തമുക്കം കൺവെൻഷൻ സെന്റിറിൽ സിപിഐഎം 24ാം പാർട്ടി കോൺഗ്രസിന് തുടക്കമായി. ചെങ്കൊടിയുയർന്നു. മുതിർന്ന നേതാവ് ബിമൻ ബസുവാണ് കൊടിയുയർത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

ഏപ്രിൽ ആറുവരെയാണ് പാർട്ടി കോൺഗ്രസ്. കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയത്. കനത്ത സുരക്ഷയിൽ എത്തിയ അദ്ദേഹത്തെ തമിഴ്നാട് സർക്കാർ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരിച്ചത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ, പിബി അംഗങ്ങൾ, കേരളത്തിലെ മറ്റ് 9 മന്ത്രിമാർ എന്നിവർ മധുരയിൽ പാർട്ടി കോൺഗ്രസിനായി എത്തിയിട്ടുണ്ട്.

Top News from last week.

Latest News

More from this section