മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി

കണ്ണൂർ :തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രേൻ രാജി വെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കോർപറേഷനിലേക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തർ എം പി യുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പോലീസ് നടത്തിയ നരനായട്ടിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. വി ഫിലോമിന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ രജനി രമാനന്ദ് അധ്യക്ഷതവഹിച്ചു. ഇ. പി ശ്യാമള, നസീമ ഖാദർ, വത്സലതൃപ്പണി, വത്സല എം വി എന്നിവർ സംസാരിച്ചു. ചന്ദ്രിക സതീഷ്, ദീപ രഞ്ജിത്ത്, സൗമിനി നാരായണൻ, നിഷ. കെ എന്നിവർ നേതൃത്വം നൽകി കുഞ്ഞമ്മ തോമസ് സ്വാഗതവും, രുഗ്മിണി. പി. വി നന്ദിയും പറഞ്ഞു

Top News from last week.