മഹിളാ കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു

 

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളാ കോൺഗ്രസ് 42 -ാമത് സ്ഥാപകദിനത്തിൽ രാവിലെ ഡി സി സി അങ്കണത്തിൽ പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു . അതിനു ശേഷം നടന്ന നേതൃ യോഗത്തിൽ പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ചു വാർഷികദിനം ആഘോഷിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉഷ അരവിന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു . സംസ്ഥാന സെക്രട്ടറിമാരായ ഉഷ.എം, ടി.സി പ്രിയ ജില്ലാ വൈസ് പ്രസിഡന്റ് മാർ കെ.പി വസന്ത പുഷ്പലത കെ.എൻ, ഷർമ്മിള എ , ഗീത കെ. കെ, ചഞ്ചലാക്ഷി എം.വി തുടങ്ങിയവർ സംസാരിച്ചു.

Top News from last week.

Latest News

More from this section