മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃകൺവെൻഷൻ നടത്തി

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ നേതൃകൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിലിൻ്റെ അദ്ധ്യക്ഷതയിൽ കെ പി സി സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു തദ്ദേശ സ്വയംഭരണ ഇലക്ഷൻ ആസന്നമായ സാഹചര്യത്തിൽ മഹിളകൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിൻ്റെ നിഷ്ക്രിയത്വം സർക്കാർ ആശുപത്രികളിൽ ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് ഡോക്ടർമാർ പ്രതിവിധി കാണേണ്ടി വരുന്ന സാഹചര്യം, മരുന്നില്ലാത്ത അവസ്ഥ തുടങ്ങി സാധാരണക്കാർ നേരിടുന്ന പ്രയാസങ്ങൾ , സമസ്ത മേഖലകളിലും വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾ , മഴക്കാല വെള്ളപ്പൊക്കം, ദുരിതങ്ങൾ എന്നിവക്ക് എതിരെ ജനങ്ങൾക്ക് പ്രതികരിക്കാനുള്ള അവസരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ‘ അതിന് സജ്ജരാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു
നേതൃപരിശീലന ക്ലാസ് പ്രൊഫ ഷാഫി പുൽപ്പാറ നയിച്ചു.
ഡി സി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്ജ്, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, ഡി സി സി സെക്രട്ടറി രജിത്ത് നാറാത്ത്, കായക്കൽ രാഹുൽ, സംസ്ഥാന സെക്രട്ടറിമാരായ അത്തായി പത്മിനി, ഇ പി ശ്യാമള , ടി സി പ്രിയ , ജില്ലാ ജനറൽ സെക്രട്ടറി ഉഷ അരവിന്ദ്, കുഞ്ഞമ്മ തോമസ്, കെ പി വസന്ത, ധനലക്ഷ്മി പി വി , ഷർമ്മിള എ ജൈയ്ഷ ബിജു, പുഷ്പലത കെ.എൻ എന്നിവർ സംസാരിച്ചു

Top News from last week.