Advertisement
Advertisement
Tuesday, September 15, 2026
Crime

കണ്ണൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ എക്സൈസ് പിടിയിൽ

Advertisement
Advertisement

കണ്ണൂർ: നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. കണ്ണൂർ ടൗണിലെ ‘ഹെവൻ ഇൻ’ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശികളായ സർവേശ് കുമാർ (36), സുശീൽ കുമാർ ഗിരി (36), ബിഹാർ സ്വദേശിയായ രാജ് കുമാർ തിവാരി (38) എന്നിവരാണ് എക്സൈസിന്റെ വലയിലായത്.

Advertisement

​’ഓപ്പറേഷൻ തണ്ടർ’, ‘ഓണം സ്പെഷ്യൽ ഡ്രൈവ്’ എന്നിവയുടെ ഭാഗമായി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈൽ പി.പി എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെ-യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

​മൊത്തക്കച്ചവടത്തിലെ പ്രധാനികൾ

കണ്ണൂർ ജില്ലയിലേക്ക് വലിയ അളവിൽ കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ മൂന്നുപേരുമെന്ന് എക്സൈസ് വ്യക്തമാക്കി. മുൻപും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും ഇവർക്കെതിരെ സമാനമായ ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരള എ.ടി.എസ് , എക്സൈസ് സൈബർ സെൽ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പ്രതികളെ എക്സൈസ് സംഘം വലയിലാക്കിയത്.

Advertisement
Advertisement
Advertisement
Advertisement
Advertisement